-
കൈരളി
- നാ.
-
വിഴാൽ
-
കേരളഭാഷ, മലയാളഭാഷ
-
കേരളത്തിലെ സ്ത്രീ
-
കൈരാളി
- നാ.
-
കൈരാളം
-
കരാള2, കരാളി
- നാ.
-
ഒരു നരകം
-
നറുനീണ്ടി
-
കുന്തുരുക്കം
-
(കരാള) മൂന്നുദളമുള്ള കടല
-
താമസഗുണത്തോടുകൂടിയ, അഗ്നിജിഹ്വകളിൽ ഒന്ന്
-
ഒരു ദന്തരോഗം
-
കരാള1
- വി.
-
വിസ്താരമായി തുറന്നിരിക്കുന്ന, പിളർന്നു മാറിയിരിക്കുന്ന
-
ഭയങ്കരമായ, ക്രൂരമായ, മാരകമായ
-
കോന്ത്രപ്പല്ലുള്ള
-
കരള1
- വി.
-
കരടുള്ള
-
കട്ടിയായ
-
നേർമയില്ലാത്ത
-
കരള2
- നാ.
-
കരട്, കയല
-
ഉണങ്ങിയകായ്
-
കാരാൾ, -ളൻ
- വി.
-
കൃഷിക്കാരൻ
-
പാരമ്പര്യമായി ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്നവൻ
-
കരള്
- നാ.
-
ഉദരാശയത്തിനകത്തു സ്ഥിതിചെയ്യുന്നതും ഇരുണ്ട ചെമപ്പു നിറമുള്ളതും പിത്തരസം ഉത്പാദിപ്പിക്കുന്നതുമായ ഒരു വലിയ ഗ്രന്ഥി, യകൃത്
-
ഹൃദയം, മനസ്സ്. കരളുറപ്പ് = സ്ഥൈര്യം. ധൈര്യം, തന്റേടം
-
കരൾ1
- -
-
"കരളുക" എന്നതിൻറെ ധാതുരൂപം.
-
കരൾ2
- നാ.
-
കരള്