-
ചണ്ടി1
- ഉണങ്ങിയ ഇല
- ചാറുപിഴിഞ്ഞെടുത്ത ശേഷമുള്ള കൊത്ത്, രസം എടുത്തതിനുശേഷം കളയുന്ന ഭാഗം, പിശട്
- വിലക്ഷണമായത്, മലിനവസ്തു
- കിട്ടം, മടി
- തൂത്തുകൂട്ടുന്ന ചവറ്
-
ചണ്ടി2
- കോപം, ശാഠ്യം തുടങ്ങിയ ദുശ്ശീലങ്ങളുള്ള ആളോ മൃഗമോ
-
ചണ്ടി3
- ദുർഗ
-
ചണ്ഡി
- ദുർഗാദേവി
- എരുമ
- അതിയായ കോപശീലമുള്ളവൾ
- ദുർഗയുടെ ഒരു പരിചാരിക
- ദേവീമഹാത്മ്യത്തിൻറെ ഒരു ചുരുക്കപ്പേര്
-
ചാണ്ടി1
- ജാരൻ
-
ചാണ്ടി2
- ഭൂതരൂപം.
-
ചാണ്ടി3
- ഒരു പുരുഷനാമം, അലക്സാണ്ടർ (ക്രിസ്ത്യാനികളുടെ ഇടയിൽ ഉള്ളത്)