-
ചായ
- തേയിലച്ചെടി
- വിൽപനയ്ക്കുതയ്യാറാക്കിയ തേയില, ചായപ്പൊടി, ചൂടുതേയിലവെള്ളത്തിൽ പാലും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന പാനീയം
-
ചായ്
- "ചായുക" എന്നതിൻറെ ധാതുരൂപം.
-
ചെയി
- പുഞ്ചപ്പാടം
-
ചെയ്
- "ചെയ്യുക" എന്നതിൻറെ ധാതുരൂപം.
-
ചെയ്ത്താൻ, ചെയി-
- സാത്താൻ, പിശാച്
-
ചെയ്യ
- ചെമന്ന
- ഐശ്വര്യമുള്ള
- ഭംഗിയുള്ള
-
ചേയ്1
- ചെമപ്പ്
-
ചേയ്2
- അകലം, ദൂരം
-
ചോയി
- വടക്കേ മലബാറിലെ ഗുരുക്കൾ എന്ന ജാതിയിൽപ്പെട്ട ആൾ
-
ഛായ
- ഇരുട്ട്
- കൈക്കൂലി
- സാദൃശ്യം
- നിറം
- ഒരു ശ്രുതി