-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നാ.
-
നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
-
ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
പടക്
- നാ.
-
പടവ് (തോണി)
-
പടിക
- നാ.
-
നെയെ്തടുത്ത തുണി
-
പടുക
- ക്രി.
-
മരിക്കുക
-
വൃക്ഷങ്ങൾ സസ്യങ്ങൾ തുടങ്ങിയവ ഉണങ്ങിപ്പോകുക
-
പടുക്ക
- നാ.
-
കിടക്കുന്ന സ്ഥലം
-
(അയ്യപ്പഭക്തന്മാർ നടത്തുന്ന) ഒരു വഴിപാട്
-
പട്ടിക
- നാ.
-
ചെമന്ന പാച്ചോറ്റി
-
പട്ടിയൽ (ഓടുമുതലായവ മേയുന്നതിനായി വീതിയും കനവും കുറച്ച് അറുത്ത് കഴുക്കോലിൽ തറയ്ക്കുന്ന തടിക്കഷണം)
-
ആധാരം
-
പ്രത്യേകം തിരിച്ചിട്ടുള്ള ആളുകളുടെയോ വസ്തുക്കളുടെയോ പേരുവിവരം ക്രമമായി എഴുതിയത്, അനുക്രമണിക (ഉദാ: മരുന്നുകളുടെ പട്ടിക, വിലവിവരപ്പട്ടിക, ആദ്യകാലത്ത് ചെമ്പുതകിടിൽ എഴുതിയിരുന്നതിനാൽ)
-
വരച്ച് എഴുതിയുണ്ടാക്കിയ കണക്ക്
-
മലങ്കവുങ്ങ്
-
പറ്റുക
- ക്രി.
-
ഒട്ടുക
-
അറിയുക
-
വർധിക്കുക
-
പിടിക്കുക
-
തൊടുക
-
ചേരുക, പുരളുക
-
താത്പര്യപ്പെടുക
-
ഏശുക
-
കൊള്ളുക, വിലയ്ക്കു വാങ്ങിക്കുക
-
ലഭിക്കുക
-
കാര്യം സാധിക്കുക
-
ലഹരിപിടിക്കുക
-
തീ പിടിക്കുക
-
തികയുക
-
മൂർച്ച കൂടുക
-
ചെന്നെത്തുക
-
(അബദ്ധം) പിണയുക
-
പാടക
- വി.
-
പൊട്ടിക്കുന്ന, പിളർക്കുന്ന
-
വിഭജിക്കുന്ന
-
പാടുക
- ക്രി.
-
ശബ്ദിക്കുക
-
രാഗവിസ്താരത്തോടെ ആലപിക്കുക, ചൊല്ലുക
-
കവിത രചിക്കുക, എന്തിനെയെങ്കിലുംകുറിച്ചു ഗാനാത്മകമായി പറയുക, ഉരുവിടുക
-
പാറ്റുക
- ക്രി.
-
അരിയും മറ്റും മുറത്തിലിട്ടു കുടയുക
-
മഴപൊഴിയുക