-
പമ്പ1
- കേരളത്തിലെ ഒരു നദി
- ഒരു തടാകം (ദണ്ഡകവനത്തിലുള്ളത്). (പ്ര.) പമ്പകടക്കുക = ഓടിക്കളയുക, വേഗത്തിൽ ദൂര ദേശം പ്രാപിക്കുക. പമ്പകടത്തുക = ദൂരത്താകുക, തുരത്തുക
- ഒരു നദി (രാമായണപ്രസിദ്ധമായത്. ഇതു കേരളത്തിലെ പമ്പാനദിതന്നെയാണെന്ന് ചിലർക്കു പക്ഷമുണ്ട്)
-
പമ്പ2
- ഒരിനം വാദ്യം
- ഒരു കളി
-
പമ്പ്1
- സത്യക്കുറി (തിളച്ച നെയ്യിൽ കൈമുക്കി സത്യം ചെയ്യാൻ നൽകുന്ന രാജാജ്ഞ)
-
പമ്പ്2
- കളി, വിനോദം
-
പമ്പ്3
- ഒരു യന്ത്രം (ദ്രാവകങ്ങൾ വാതകങ്ങൾ തുടങ്ങിയവ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ശക്തിയോടെ പായിക്കുന്നതിനുള്ളത്)
-
പാമ്പ്
- രാഹു
- ആയില്യം നക്ഷത്രം
- പടം പൊഴിക്കുന്ന ഒരു ഇഴജന്തു (വഷമുള്ളതും ഇല്ലാത്തതും രണ്ടിനം). (പ്ര.) പാമ്പിനുപാലുകൊടുക്കുക = ദുഷ്ടനെ സഹായിക്കുക. "പാമ്പും പഴകിയതാണു നല്ലത്" (പഴ.)
-
പൈമ്പ
- വലിയ സഞ്ചി
- ആമാശയം