1. പരക്കം

    Share screenshot
    1. പരപ്പ്, പരുങ്ങൽ. (പ്ര.) പരക്കമ്പാച്ചിൽ = (സഹായാർഥം) പരിഭ്രമത്തോടെയുള്ള ഓട്ടം
  2. പരാകം

    Share screenshot
    1. ഒരു രോഗം
    1. യാഗകർമം
    2. രണ്ടുദിവസം രാപ്പകൽ ഉപവാസം അനുഷ്ഠിക്കൽ
    3. യാഗത്തിനുപയോഗിക്കുന്ന ഒരിനം വാൾ
  3. പരാഗം

    Share screenshot
    1. പൊടി
    2. ചന്ദനം
    3. പൂമ്പൊടി
    4. കുളികഴിഞ്ഞാൽ ശരീരത്തിൽപുരട്ടുന്ന സുഗന്ധപ്പൊടി
  4. പരിഘം

    Share screenshot
    1. കൊല
    2. സാക്ഷ
    3. പാർപ്പിടം
    4. കുറ്റി
    5. ഇരുമ്പുലക്ക, ഇരുമ്പുഗദ
  5. പാരഗം

    Share screenshot
    1. അക്കരയ്ക്കു കടത്തുന്നത്, തോണി
  6. പിരികം

    Share screenshot
    1. പുരികം
  7. പിറക്കം

    Share screenshot
    1. ഉയർച്ച
    2. ഒളി, പ്രകാശം
    3. മരക്കൊമ്പ്
  8. പുരികം

    Share screenshot
    1. കൺപോളകൾക്ക് മുകളിൽ നെറ്റിയുടെ താഴെയുള്ള രോമസമൂഹം. (പ്ര.) പുരികം ഉയർത്തുക = വിദ്വേഷം കാട്ടുക. "കണ്ണിൽകൊള്ളേണ്ടതു പുരികത്തായി" (പഴ.)
  9. പുരോഗം

    Share screenshot
    1. നായ് (മുമ്പേ ഗമിക്കുന്നത്)
  10. പൂരകം

    Share screenshot
    1. മാതളനാരകം
    2. മരപ്പുളി
    3. പ്രാണായാമത്തിൻറെ ഒരു ഘട്ടം, വായുവിനെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത് (താരത.) രേചകം
    4. ശ്രാദ്ധപിണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക