-
മദ്ഗു
- നീർക്കാക്ക
- ഒരിനം സർപ്പം
- ജാതിഭ്രഷ്ടൻ
- യുദ്ധക്കപ്പൽ
- ഒരിനം മീൻ, പെരുങ്കയൽമീൻ
-
മധുക
- മധുരമായ
-
മലാക
- പിടിയാന
- ദൂതി
- കാമം അധികമുള്ളവൾ
-
മാദക
- സന്തോഷിപ്പിക്കുന്ന
- മദിപ്പിക്കുന്ന
-
മാലാഖ
- ദൈവദൂതൻ.
-
മുതക്ക്
- ഒരു ഔഷധവള്ളി
- ചത്തമൃഗം
-
മുതുക്
- ദേഹത്തിൻറെ പിൻഭാഗം
- (മീനിൻറെ) നട്ടെല്ല്
- പിന്തിരിച്ചിൽ. (പ്ര.) മുതുകുകാട്ടുക = പുറം കാണിക്കുക, ചുമതല ഏറ്റെടുക്കുക
-
മുതുക്കി
- "മുതുക്കൻ" എന്നതിൻറെ സ്ത്രീലിംഗരൂപം, വൃദ്ധ
-
മുത്തുക
- മണക്കുക
- ചുംബിക്കുക, ഉമ്മവയ്ക്കുക
- ലാളിക്കുക. "മുക്കോൻ വളർത്തുന്ന പട്ടിയും മുത്തിവളർത്തുന്ന കുട്ടിയും നന്നാകില്ല" (പഴ.)
-
മെത്തുക
- നിറയുക
- ഉയരുക
- മെതിക്കുക
- വർധിക്കുക
- ചേരുക