1. അം1

    Share screenshot
    1. തിര്യഗ്ജന്തുക്കളുടെയും അചേതനപദാർഥങ്ങളുടെയും മറ്റും പേരായ അകാരാന്തപുല്ലിംഗശബ്ദങ്ങൾ സംസ്കൃതത്തിൽനിന്നും മറ്റും മലയാളത്തിൽ നപുംസകശബ്ദങ്ങളായി സ്വീകരിക്കുമ്പോൾ അന്ത്യമായ അകാരത്തിൻറെ സ്ഥാനത്തുവരുന്ന ശബ്ദം. ഉദാ: സം.അശ്വ: - മ. അശ്വം. സം. കാല: - മ. കാലം. ഇത്യാദി.
  2. അം2

    Share screenshot
    1. നപുംസകലിംഗത്തിലുള്ള പല മലയാളനാമപദങ്ങളുടെയും അന്തം. സംസ്കൃതത്തിലെ നപുംസകനാമങ്ങളുടെ അന്തത്തിലെ "അം"-ൽ നിന്ന് വ്യത്യസ്തമാണിത്. മരം, വെള്ളം ഇത്യാദി ശുദ്ധമലയാളരൂപങ്ങളിലും ഇതു കാണപ്പെടുന്നു എന്നതു തന്നെ തെളിവ്. ഇതു നപുംസകലിംഗപ്രത്യയമാണെന്നും അല്ല വെറും അംഗപ്രത്യയമാണെന്നും രണ്ടുപക്ഷമുണ്ട്. മരം, വെള്ളം തുടങ്ങിയ ദ്രവ്യനാമങ്ങളിൽ ലിംഗപ്രത്യയമായും അനക്കം, ആട്ടം മുതലായ ക്രിയാനാമങ്ങളിൽ അംഗപ്രത്യയമായും എടുക്കാമെന്ന് മറ്റൊരഭിപ്രായം.
  3. അം3

    Share screenshot
    1. ഒരു കൃതികൃത്പ്രത്യയം. ഉദാ: ഓട്ടം, ചാട്ടം, പിണക്കം.
  4. അംഗ, അം-

    Share screenshot
    1. അല്ലയോ, കൊള്ളാം, ശരി, പിന്നെ എന്നുതുടങ്ങിയ അർത്ഥങ്ങളെ ദ്യോതിപ്പിക്കുന്നത് (മണിപ്രവാളത്തിൽ പ്രയോഗം)
  5. അംഗം, അം-

    Share screenshot
    1. ശരീരം
    2. അവയവം (കൈകാലുകൾ, മൂർധാവ്, പൃഷ്ടം, ഉദരം ഇവ)
    3. (ജ്യോ.) ലഗ്നം
    4. മനസ്സ്
    5. ഭാഗം, പൂരിപ്പിക്കുന്ന അഒശം
    1. അംഗക്രിയ (നാമാംഗം, ക്രിയാംഗം)
    2. പ്രകൃതിയും ഇടനിലയുംകൂടിച്ചേർന്ന പദഭാഗം
  6. അംഗകം, അം-

    Share screenshot
    1. അവയവം
    2. ശരീരം
  7. അങ്ഘസ്സ്, അം-

    Share screenshot
    1. അംഹസ്, ദുരിതം, പാപം
  8. അങ്ഘ്രി, അം-

    Share screenshot
    1. കാലടി, പാദം
    2. വൃക്ഷാദികളുടെ വേര്
    3. നാല് എന്ന സംഖ്യ
  9. അപരാഹ്ണം, -അ­ം

    Share screenshot
    1. ഉച്ചകഴിഞ്ഞ സമയം
  10. ആം

    Share screenshot
    1. ആകുന്നു, ആണ്, ആകും, ആയിരിക്കും, ഭവിക്കും. (ആഖ്യാതമായി പ്രയോഗം)
    2. കഴിയും, പ്രാപ്തിയുണ്ടാകും
    3. കൊള്ളത്തക്കതാണ്, നന്നാണ്
    4. ഒരു ഭാവിപ്രത്യയം. ഇതു പേരെച്ചപ്രത്യയമായും നിൽക്കും
    5. അനുജ്ഞായകപ്രത്യയം. ഉദാ: കാണാമ്പോകാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക