-
അഗൻ
- നാ.
-
പ്രാപിക്കാൻ ആകാത്തവൻ, സൂര്യൻ
-
അക്കാനി
- നാ.
-
തെങ്ങിൽനിന്നോ പനയിൽനിന്നോ എടുക്കുന്ന മധുരക്കള്ള്
-
അക്കൻ
- നാ.
-
മൂത്ത സഹോദരി, ജ്യേഷ്ഠത്തി, ചേച്ചി
-
മൂത്ത സഹോദരൻറെ ഭാര്യ
-
അച്ഛൻറെയോ അമ്മയുടെയോ സഹോദരങ്ങളുടെ മകൾ (തന്നേക്കൾ പ്രായം കൂടിയവൾ)
-
മൂത്ത സഹോദരിയേപോലെകരുതപ്പെടുന്ന സ്ത്രീ
-
ആകണ
- നാ.
-
കോടിക്കഴുക്കോലിൻറെ തൊട്ടടുത്ത കഴുക്കോൽ
-
ആകിന
- വി.
-
ആയ
-
അഗ്നി
- നാ.
-
ജഠരാഗ്നി
-
തീയ്, പഞ്ചഭൂതങ്ങളിൽ ഒന്ന്
-
അഗ്നിദേവൻ, വേദത്തിലെ ഒരു മുഖ്യദേവത, അഷ്ടദിക്പാലകന്മാരിൽ തെക്കുകിഴക്കേ ദിക്കിൻറെ അധിപതി
-
യാഗാഗ്നി (ഗാർഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നീ എന്നു മൂന്ന്)
-
അഗ്നിഷ്ടോമം, ഒരു വൈദികക്രിയ
-
പിത്തം
-
സ്വർണം
-
മൂന്ന് എന്ന സംഖ്യ (യാഗാഗ്നി മൂന്നായതിനാൽ)
-
കൊടുവേലി
-
ചേരുമരം
-
വടുകപ്പുളിനാരകം
-
നാരകം
-
(ജ്യോ.) ചൊവ്വഗ്രഹം
-
വെടിയുപ്പ്
-
താമസമന്വന്തരത്തിലെ സപ്തർഷിമാരിൽ ഒരാൾ
-
അഗുണ
- വി.
-
ഗുണമില്ലാത്ത, വിശേഷമില്ലാത്ത
-
സദ്ഗുണങ്ങളില്ലാത്ത, ഉപയോഗശൂന്യമായ
-
അഗുണി
- നാ.
-
ഗുണമില്ലാത്തവൻ
-
ദുഷ്ടൻ
-
അംഗവൈകല്യമുള്ളവൻ