-
അകരദ
- വി.
-
കരം കൊടുക്കാത്ത, കരമൊഴിവായ. ഉദാ: അകരദ-ഗ്രാമം
-
അകാരാദി
- നാ.
-
അകാരം തുടങ്ങിയുള്ള അക്ഷരമാലാക്രമത്തിൽ പദങ്ങളെ അടുക്കിയിട്ടുള്ളത്, നിഘണ്ടു
-
അകീർത്തി
- നാ.
-
ദുഷ്കീർത്തി, അവമാനം
-
അകൃത1
- വി.
-
ചെയ്യാത്ത
-
അകൃത2
- നാ.
-
നിയമപ്രകാരം പുത്രിയായി കൽപിക്കപ്പെടാത്തവൾ, വളർത്തുമകൾ
-
അകൃതി
- നാ.
-
കൃതിയല്ലാത്തവൻ, നിർഭാഗ്യവാൻ
-
അകൃത്ത
- വി.
-
മുറിക്കപ്പെടാത്ത, കുറവു വരാത്ത
-
അക്രതു1
- വി.
-
യാഗം ചെയ്യാത്ത
-
അക്രതു2
- നാ.
-
ഇച്ഛാരഹിതൻ, പരമാത്മാവ്
-
അക്രീത
- വി.
-
വിലയ്ക്കു വങ്ങപ്പെടാത്ത, വില കൊടുക്കാതെ ലഭിച്ച