-
അച്ചൻ
- നാ.
-
അച്ഛൻ, പിതാവ്
-
ചില നായർതറവാടുകളിൽ പ്രഭുക്കന്മാർക്കുള്ള സ്ഥാനപ്പേർ. ഉദാ: കോമ്പിയച്ചൻ, പാലിയത്തച്ചൻ
-
ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം
-
ക്രിസ്ത്യൻ പാതിരി
-
അമ്മാവൻ, (ക്രിസ്ത്യാനികളുടെ ഇടയിൽ)
-
ബഹുമാനം, വാത്സല്യം മുതലായവ സൂചിപ്പിക്കാൻ പുരുഷനാമങ്ങളോട് ചേർക്കുന്ന ഒരു പദം. ഉദാ: പിള്ളേച്ചൻ, ചാക്കോച്ചൻ
-
ജ്യേഷ്ഠൻ, മച്ചുനൻ
-
മൃഗവാചകശബ്ദങ്ങളോടും ചേർക്കുന്നു, ഉദാ: കുരങ്ങച്ചൻ
-
ആച്ചന
- നാ.
-
ആജ്ഞ, കല്പന
-
രാജാജ്ഞയനുസരിച്ചുള്ള കാവൽ