-
അഞ്ചാൽ
- പഴയകുടിപ്പള്ളിക്കൂടങ്ങളിൽ ശിക്ഷയായി കുട്ടികളെ കെട്ടിത്തൂക്കുവാൻ ഉപയോഗിച്ചിരുന്ന കയർ (താരത.) ഊഞ്ചല് >ഊഞ്ഞാൽ
-
അഞ്ചൽ1
- പേടി, ഭയപ്പാട്
- അലസത, മടി
-
അഞ്ചൽ2
- മുമ്പ് തിരുവിതാങ്കൂർ കൊച്ചി ഇവിടങ്ങളിൽ നിലവിലിരുന്ന ഒരു പോസ്റ്റൽ സമ്പ്രദായം
- കൊല്ലം ജില്ലയിലെ ഒരു സ്ഥലം
-
അഞ്ചാലി
- (നാഞ്ചിനാട്ടിൽ) ഒറ്റി, ജന്മം തുടങ്ങിയ വസ്തുക്കളിൽ ചുമത്തിയിരുന്ന ഒരുവിധം നികുതി
- കരംപിരിക്കാൻ നൽകുന്ന അധികാരപത്രം
- അഞ്ചാൽ
- അഞ്ചുരത്നങ്ങൾ പതിച്ചിട്ടുള്ള താലി
-
അണച്ചൽ
- കെട്ടിപ്പിടിക്കൽ, ആലിംഗനം
- അടുപ്പിക്കൽ, സമീപത്തേക്ക് ആകർഷിക്കൽ
- ചാണയ്ക്കുവയ്ക്കൽ
-
ആഞ്ചാലി
- ആഞ്ചാൽ
-
ആഞ്ചാൽ, ആഞ്ചാല
- പാക്കയറ്
- കുറ്റംചെയ്തവരെ കെട്ടിത്തൂക്കിയിടുന്നതിനുള്ള കയറ്, (പണ്ടു കുടിപ്പള്ളിക്കൂടത്തിൽ ഉണ്ടായിരുന്നത്)
-
ആനച്ചാൽ
- ആനപോകുന്നവഴി, ആനത്താര