1. അഞ്ചൽ1

  1. നാ.
  2. പേടി, ഭയപ്പാട്
  3. അലസത, മടി
 2. അഞ്ചൽ2

  1. നാ.
  2. മുമ്പ് തിരുവിതാങ്കൂർ കൊച്ചി ഇവിടങ്ങളിൽ നിലവിലിരുന്ന ഒരു പോസ്റ്റൽ സമ്പ്രദായം
  3. കൊല്ലം ജില്ലയിലെ ഒരു സ്ഥലം
 3. ആഞ്ചാൽ, ആഞ്ചാല

  1. നാ.
  2. പാക്കയറ്
  3. കുറ്റംചെയ്തവരെ കെട്ടിത്തൂക്കിയിടുന്നതിനുള്ള കയറ്, (പണ്ടു കുടിപ്പള്ളിക്കൂടത്തിൽ ഉണ്ടായിരുന്നത്)
 4. അഞ്ചാൽ

  1. നാ.
  2. പഴയകുടിപ്പള്ളിക്കൂടങ്ങളിൽ ശിക്ഷയായി കുട്ടികളെ കെട്ടിത്തൂക്കുവാൻ ഉപയോഗിച്ചിരുന്ന കയർ (താരത.) ഊഞ്ചല് >ഊഞ്ഞാൽ
 5. ആനച്ചാൽ

  1. നാ.
  2. ആനപോകുന്നവഴി, ആനത്താര
 6. അഞ്ചാലി

  1. നാ.
  2. (നാഞ്ചിനാട്ടിൽ) ഒറ്റി, ജന്മം തുടങ്ങിയ വസ്തുക്കളിൽ ചുമത്തിയിരുന്ന ഒരുവിധം നികുതി
  3. കരംപിരിക്കാൻ നൽകുന്ന അധികാരപത്രം
  4. അഞ്ചാൽ
  5. അഞ്ചുരത്നങ്ങൾ പതിച്ചിട്ടുള്ള താലി
 7. ആഞ്ചാലി

  1. നാ.
  2. ആഞ്ചാൽ
 8. അണച്ചൽ

  1. നാ.
  2. കെട്ടിപ്പിടിക്കൽ, ആലിംഗനം
  3. അടുപ്പിക്കൽ, സമീപത്തേക്ക് ആകർഷിക്കൽ
  4. ചാണയ്ക്കുവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക