1. അടവ്

    1. നാ.
    2. അടഞ്ഞിരിക്കൽ, അടപ്പ്, തടസ്സം
    3. മറവ്, രഹസ്യം, ഭദ്രത
    4. അടച്ചുകെട്ടിയ സ്ഥലം, പുരയിടം
    5. വേലി, മതിൽ
    6. ക്രമം, മുറ, ആചാരം
    7. പ്രയോഗകൗശലം, സാമർഥ്യം, ഉപായം
    8. പോര്
    9. പോരിൽ ആക്രമണം തടയത്തക്കവണ്ണമുള്ള പ്രയോഗം, അഭ്യാസരീതി, ഉദാ: പതിനെട്ടടവും പയറ്റി
    10. ഒരു സൈന്യവിഭാഗം, വകുപ്പ്
    11. അടുപ്പം, ചേർച്ച
    12. അടഞ്ഞതുക, കൊടുത്തുതീർത്ത മുതൽ
    13. അടഞ്ഞതുക സംബന്ധിച്ച കണക്ക്
    14. അടങ്കമുള്ളത്
    15. അടങ്കൽ പതിവായി നിശ്ചിതസാധനങ്ങൾ ഏൽപ്പിക്കുന്ന ഏർപ്പാട്, പറ്റുവരവ്
  2. അടവി2

    1. നാ.
    2. അടവ്
  3. അടവി3

    1. നാ.
    2. കഴുകൻ
  4. അടവി1

    1. നാ.
    2. വനം, കാട്
    3. അടച്ചുകെട്ടിയ സ്ഥലം
  5. അടിവ്

    1. നാ.
    2. അടിഞ്ഞത്, മട്ടി
  6. ആറ്റുവാ

    1. നാ.
    2. നദീമുഖം
  7. അടവേ

    1. അവ്യ.
    2. അടച്ച്, മുഴുവനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക