1. അടിമ

    1. നാ.
    2. വേറൊരാൾക്ക് അടിപ്പെട്ട വ്യക്തി, വിലകൊടുത്തു വാങ്ങിയിട്ടോ തടവിലാക്കിയിട്ടോ സ്വന്തമായിത്തീർന്നവൻ
    3. യജമാനനു വേണ്ടി കൂലി വാങ്ങാതെ ജോലി ചെയ്യാൻ കടപ്പെട്ട വ്യക്തി, കീഴാൾ, അടിയാൻ
    4. ദാസൻ, സേവകൻ
    5. ഭക്തൻ
    6. വിധേയൻ, വേറൊരാളിൻറെയോ വേറൊന്നിൻറെയോ ശക്തിക്കു കീഴ്പ്പെട്ടവൻ
    7. ഒരു പഴയ ഭൂവുടമസമ്പ്രദായം, അടിമപ്പണിക്കു പകരം ജന്മമായി വിട്ടുകൊടുത്ത വസ്തു.(പ്ര.) അടിമ ഇരുത്തുക = പുണ്യവാളൻറെയോ, പുണ്യവതിയുടെയോ സംരക്ഷണയ്ക്കു കുട്ടിയെ സമർപ്പിക്കുക (ക്രിസ്ത്യാനികളുടെ ഇടയിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക