-
അടി1
- -
-
"അടിയുക" എന്നതിൻറെ ധാതുരൂപം.
-
അടി2
- നാ.
-
തല്ല്, കൈകൊണ്ടോമറ്റോ പ്രഹരിക്കൽ, ഊക്കോടെ മറ്റൊന്നിൽ ചെന്നു തട്ടൽ
-
ലഹള, തമ്മിൽതല്ല്
-
വീശൽ
-
നടത്തൽ, തെളിക്കൽ, (കാളവണ്ടിപോലുള്ള വാഹനങ്ങളുടെ)
-
പതിക്കൽ, (അച്ച്, മുദ്ര ഇത്യാദി)
-
തൂപ്പ്, വെടിപ്പാക്കൽ, (ഉദാ: അടിച്ചുവാരുക)
-
മുഴക്കം, കിലുക്കം
-
പൂശൽ, തേപ്പ് (ഉദാ: അടിച്ചു വാരുക), ചിറകു ചലിപ്പിക്കുക
-
സാമർഥ്യപ്രയോഗം
-
വസ്ത്രം അലക്കൽ (ഉദാ: അടിയും കുളിയും)
-
അടി3
- നാ.
-
കീഴറ്റം, താഴത്തെ ഭാഗം
-
കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം
-
കാലടി, പാദം, പക്ഷിമൃഗാദികളുടെ കാൽ (ഉദാ: തിരുവടി)
-
അടിയളവ്, ചുവടളവ്
-
നടക്കുമ്പോളൊരു കാൽ മുന്നോട്ട് വയ്ക്കുന്ന ദൂരം, ചുവട്
-
ആടി1
- നാ.
-
കർക്കടകമാസം. (പ്ര.) ആടികടത്തുക = പാടെഉപേക്ഷിക്കുക; ആടിക്കൊരിക്കൽ = വല്ലപ്പോഴും ഒരിക്കൽ
-
ആടി2
- നാ.
-
(സമാസാന്തത്തിൽ) ആടുന്നവൻ, നർത്തകൻ. ഉദാ: കൂത്താടി
-
ആടി3
- നാ.
-
കാറ്റ്
-
താറാവ്
-
കൊക്ക്
-
ഒരുതരം മത്സ്യം