1. അടുക്കുക

    1. ക്രി.
    2. അടുത്തുചെല്ലുക, സമീപിക്കുക, വേറൊന്നുമായുള്ള അന്തരം കുറയത്തക്കവണ്ണം നീങ്ങുക, ദൂരത്തു നിന്ന്, അടുത്തെക്ക് എത്തുക, (കാലത്തിലോ ദേശത്തിലോ) ചേരുക
    3. യുദ്ധത്തിൽ നേരിടുക
    4. ഉചിതമാകുക, യോഗ്യമാകുക, ഇണങ്ങുക, പറ്റുക
    5. തുല്യമാകുക
    6. അടുത്തു പെരുമാറുക, ഇണങ്ങുക, മൈത്രിയിലാകുക, സേവയ്ക്കു പറ്റിക്കൂടുക
    7. കൊടുക്കുക
  2. അടുക്കുക2

    1. ക്രി.
    2. അടുക്കായി വയ്ക്കുക, ഒന്നിനോട് ഒന്ന് ചേർത്തു വയ്ക്കുക, ക്രമപ്പെടുത്തുക, മുറയ്ക്കാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക