1. അട്ടി1

  1. നാ.
  2. അടുക്ക്, തൊട്ടു മേലേമേലേ സ്ഥിതിചെയ്യുന്നത്
  3. നിര, കൂട്ടം, കൂന
  4. ഗ്രാമം
  5. കൊപ്രാക്കളം, ഒരുതരം ചീട്ടുകളി.(പ്ര.) അട്ടിയിടുക = ഒന്നിൻറെ മീതേ ഒന്നായി അടുക്കുക. അട്ടിമറിക്കുക = അട്ടിയായി ഇരിക്കുന്നതിനെ മറിക്കുക, വിധ്വംസനം ചെയ്യുക, കുഴപ്പത്തിലാക്കുക
 2. അട്ടി2

  1. അവ്യ. മുന്‍വിന.
  2. നീർവീഴ്ത്തിയ ശേഷം, വീഴ്ത്തിക്കൊണ്ട്
 3. ആട്ടി1

  1. നാ.
  2. ആട്ടുന്നവൻ, കളിപ്പിക്കുന്നവൻ (സമാസാന്തത്തിൽ) ഉദാ: പാമ്പാട്ടി
 4. ആട്ടി2

  1. വ്യാക.
  2. ഒരു സ്ത്രീലിംഗപ്രത്യയം
 5. ആട്ടി3

  1. മുന്‍വിന.
  2. തെളിച്ച്, ഓടിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക