1. അട്ടെ

    1. -
    2. നിയോജകപ്രകാരപ്രത്യയം. ഉദാ: വരട്ടെ, പോകട്ടെ. നിയോഗം, ആശംസ, അപേക്ഷ, അനുമതി, അനാസ്ഥ, അനാദരം, മുതലായ പല അർത്ഥങ്ങളിലും പ്രയോഗം. ഉദാ: കുട്ടികൾ പഠിക്കട്ടെ (നിയോഗം), അവർക്കു കുട്ടികളുണ്ടാ കട്ടെ (ആശംസ), ദൈവം തുണയ്ക്കട്ടെ (അപേക്ഷ), അവർ വന്നുകൊള്ളട്ടെ (അനുമതി), എങ്ങനെയോ വരട്ടെ (അനസ്ഥ), അതുപോകട്ടെ (അനാദരം).
  2. ആട്ടെ

    1. അവ്യ.
    2. ആകട്ടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക