1. അട്ട1

    Share screenshot
    1. എട്ട്
  2. അട്ട2

    Share screenshot
    1. അഴുകിയ, ചീഞ്ഞ
    2. പാകം ചെയ്ത അട്ട ചോറും കെട്ട കറിയും
  3. അട്ട3

    Share screenshot
    1. അനേകം കാലുകളുള്ളതും കുപ്പയിൽ കിടക്കുന്നതുമായ ഒരു ഇഴജന്തു. പെരുമാളട്ട = ഇളം ചുവപ്പു നിറമുള്ള വലിയ അട്ട. കുളയട്ട = ചെളിവെള്ളത്തിൽ കിടക്കുന്നതും രക്തം വലിച്ചുകുടിക്കുന്നതുമായ ഒരിനം പുഴു (കന്നട്ട)
  4. അട്ട4

    Share screenshot
    1. ഉയർന്ന, കിളർന്ന
    2. ഉച്ചത്തിലുള്ള
    3. കൂടെക്കൂടെയുള്ള
    4. വരണ്ട, ഉണങ്ങിയ
  5. ആട്ട1

    Share screenshot
    1. ആണ്ടുതോറുമുള്ള, വാർഷികമായ
  6. ആട്ട2

    Share screenshot
    1. ഗോതമ്പുമാവ്, (ഏതെങ്കിലും) ധാന്യം പൊടിച്ചത്
  7. ആട്ട്1

    Share screenshot
    1. താറ്റൽ, പുച്ഛിച്ചു നീരസത്തോടും കോപത്തോടും കൂടി ഫാ, ഛി, ഛേ, ഛട് എന്ന് ഏതെങ്കിലും ശബ്ദം ഉച്ചത്തിൽ ഉച്ചരിക്കൽ, വിരട്ടിഓടിക്കൽ, ശകാരം
    2. ആട്ടൽ
    3. കാടിളക്കൽ
    4. ഉച്ചാടനം, മാറിപ്പോകാനുള്ള വിളി, വഴിയാട്ട്
    5. മണ്ണാന്മാർ കഴിക്കുന്ന ഒരു പൂജാകർമം
  8. ആട്ട്2

    Share screenshot
    1. അഭിഷേകം, കുളി. ഉദാ: നീരാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക