1. അത

    Share screenshot
    1. അതാ. (പദ്യത്തിൽ മാത്രം.)
  2. അതഃ

    Share screenshot
    1. ഇവിടെനിന്ന്, ഇതിനുശേഷം
    2. അതുകൊണ്ട്
  3. അതാ

    Share screenshot
    1. ദൂരത്തുള്ളതിനെ ചൂണ്ടി പറയുന്നത്, അങ്ങോട്ട് നോക്കുക
  4. അതി-

    Share screenshot
    1. അതിക്രമിക്കുക, അതിശയിക്കുക, അധികമാകുക, തുടങ്ങിയ അർത്ഥങ്ങളിൽ പൂർവപദമായി വരുന്ന ഒരു ഉപസർഗം
  5. അതിങ്ങൾ, അതു-

    Share screenshot
    1. അതുകൾ എന്നതിൻറെ നാടോടി രൂപം. താണവരെപ്പറ്റി ദയയോ സഹതാപമോ പ്രദർശിപ്പിച്ചുകൊണ്ടുള്ള പ്രയോഗം
  6. അതേ, -തെ

    Share screenshot
    1. അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
    1. അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ
    1. അതുതന്നെയായ, മറ്റൊന്നല്ലാത്ത
  7. അതോ

    Share screenshot
    1. ചൂണ്ടിക്കാണിക്കൽ, (അതാ, അവിടെ, അങ്ങ്, അങ്ങോട്ടുനോക്കുക ഇത്യാദി)
    2. ചോദ്യനിപാതം, അതുതന്നെയോ
    1. അതോ ഇതോ?
  8. അത്

    Share screenshot
    1. പ്ര. പു. നപും. ഏ.വ. പറഞ്ഞതോ പറയാൻ ഉദ്ദേശിക്കുന്നതോ ആയ വസ്തു അല്ലെങ്കിൽ ജീവിയെ നിർദേശിക്കുന്ന ശബ്ദം, അകലത്തുള്ള ഒന്ന്, (പു.) അവൻ, (സ്ത്രീ.) അവൾ. സാമാന്യലിംഗമായും അതു പ്രയോഗിക്കും, അവ എന്നു ബ.വ
    2. വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം
    3. ക്രിയയോടു ചേർക്കുന്ന നപുംസകസർവനാമപ്രത്യയം
    4. നപുംസകാഖ്യാതനാമം ഉണ്ടാക്കുവാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്ന+അത്-വന്നത്, വരുന്ന+അത്-വരുന്നത് ഇത്യാദി
    5. വിശേഷണത്തോടു ചേർത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം
  9. അത്ത

    Share screenshot
    1. അച്ഛൻ
    2. അച്ഛൻറെ സഹോദരി
    3. മൂത്ത സഹോദരി
    4. ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ, അമ്മായി
  10. അത്തി1

    Share screenshot
    1. ഒരു വലിയമരം, നാൽപ്പാൽമരങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക