-
അണവി
- അണവീനം
-
അണവ്
- ആലിംഗനം
- അടുത്തുചെല്ലൽ
- അടുപ്പം
- ബന്ധം, ചാർച്ച
- ഇണക്കം
-
അണിവ്
- അലങ്കരിക്കൽ, അണിയൽ
- അലങ്കാരം
-
അണ്ണാവി
- ഗുരു, അധ്യാപകൻ
- നാട്യാചാര്യൻ, നട്ടുവൻ
- മൂത്തസഹോദരൻ
- പരദേശി ബ്രാഹ്മണരെ ബഹുമാനമായി വിളിക്കുന്ന പേർ
-
അണ്ണാവ്
- അണ്ണാക്ക്
-
അനവ1
- പുതിയതല്ലാത്ത, പഴയ
-
അനവ2
- അന്, അവ എന്നീ ഉപസർഗങ്ങളുടെ സം യുക്തം, ആക്ഷേപം താങ്ങ് കുനിവ് അറിവ് ഇത്യാർഥങ്ങൾ.
-
അനു(വ്)1
- അനുവാദം
-
അനു(വ്)2
- അനുവാദം
-
ആണവ
- അണുവിനെ സംബന്ധിച്ച, അണുവായ, വളരെ ചെറുതായ