-
അനുഭാവം
- നാ.
-
മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം, ഭാവബോധനം
-
സജ്ജനങ്ങളുടെ ബുദ്ധിനിശ്ചയം
-
പ്രഭാവം
-
അനുകൂലമായ മനോഗതി
-
അനുഭവം
- നാ.
-
നേരിട്ടുണ്ടാകുന്ന ബോധം, ജീവിതത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ്, ധാരണ
-
പരീക്ഷണനിരീക്ഷണങ്ങൾകൊണ്ട് സദ്ധിച്ച ജ്ഞാനം
-
പ്രവൃത്തിപരിചയം
-
ഭൂസ്വത്തു മുതലായവ കൈവശം വച്ചു ഫലമെടുക്കൽ
-
ശമ്പളം, പ്രതിഫലം, ശമ്പളത്തിനുപുറമേയുള്ള ആദായം
-
അനുഭോഗം
-
ഫലം, ഗുണദോഷാദികൾക്കുപാത്രമാകൽ, സ്ഥാനമോ ശിക്ഷയോ
-
സുഖദുഃഖാദികൾക്കു പാത്രമാകൽ