1. അനത്തുക

    1. ക്രി.
    2. അൽപമായി ചൂടുപിടിപ്പിക്കുക, ചൂടാക്കുക, കാച്ചുക
    3. ഭക്ഷണം പാകം ചെയ്യുക
    4. പ്രഹരിക്കുക
  2. അനധിക

    1. വി.
    2. അധികമല്ലാത്ത, തികഞ്ഞ, അതിശയിക്കാൻ കഴിയാത്ത
  3. അനുദക

    1. വി.
    2. ജലമില്ലാത്ത
    3. ശ്രാദ്ധത്തിൽ നീരുകൊടുക്കാത്ത
  4. അന്തക

    1. വി.
    2. അന്തമുണ്ടാക്കുന്ന
  5. അന്തഗ

    1. വി.
    2. അവസാനം വരെ എത്തുന്ന
    3. അങ്ങേയറ്റം പ്രാപിച്ച, ദൃഢമായി പഠിച്ച
  6. അന്തിക1

    1. വി.
    2. അടുത്തുള്ള
    3. അറ്റത്തുള്ള
  7. അന്തിക2

    1. -
    2. അടുപ്പ്
    3. ജ്യേഷ്ഠത്തി (എപ്പോഴും അടുത്തുണ്ടാകുന്നതിനാൽ)
    4. ഒരു മിശ്രവൃത്തം
    5. ചർമലത എന്ന ഔഷധച്ചെടി
  8. അന്തികേ

    1. അവ്യ.
    2. അന്തികത്തിൽ
  9. അന്ധിക

    1. നാ.
    2. രാത്രി
    3. ഒരു നേത്രരോഗം
    4. കണ്ണുകെട്ടിക്കളി
    5. സ്ത്രീകളിൽ ഒരിനം
  10. ആന്തിക

    1. നാ.
    2. ജ്യേഷ്ഠത്തി, അന്തിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക