1. അപല

    1. വി.
    2. മാംസമില്ലാത്ത
  2. ആപാലി, ആപാളി

    1. നാ.
    2. പേൻ, കൂറ
  3. അപ്പീൽ

    1. നാ.
    2. അഭ്യർഥന, കീഴധികാരിയുടെ തീരുമാനം പുന:പരിശോധിക്കണം എന്നു കാണിച്ചു മേലധികാരിക്കു നൽകുന്ന അപേക്ഷ
    3. മേൽവിചാരണ, പുനർവിചാരം. അപ്പീൽക്കോടതി = അപ്പീലിനുള്ള അപേക്ഷ സ്വീകരിക്കാൻ അധികാരമുള്ള മേൽക്കോടതി
  4. അപലി

    1. നാ.
    2. വെൺകടുക്
  5. അപ്പാലേ, -ലെ

    1. അവ്യ.
    2. അനന്തരം, ഉടൻതന്നെ, അപ്പുറം
  6. ആപത്ഗ്രസ്ത, ആപൽ-, ആപത്പ്രാപ്ത

    1. വി.
    2. ആപത്തിൽപ്പെട്ട
  7. ആപത്കാലം, ആപൽ-

    1. നാ.
    2. ആപത്തുവരുന്ന കാലം
  8. അപ്പാൽ

    1. അവ്യ.
    2. അപ്പുറം. ഉദാ: "അപ്പാലെന്തേ വിചരതി ഭവാൻ" (കോക.); അടുക്കൽ, അനന്തരം, അതിൽപിന്നെ
  9. ആപ്പിൾ

    1. നാ.
    2. ഒരുതരം ഫലവൃക്ഷം, അതിൻറെ ഫലം
  10. അപ്പോളോ

    1. നാ.
    2. ഗ്രീക്കുകളുടെ ഒരു ദേവത, സൂര്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക