-
അപസൃത
- വി.
-
അപസരിച്ച, പൊയ്ക്കളഞ്ഞ, പിൻവാങ്ങിയ
-
അപ്രത്യക്ഷമായ, പോയ്മറഞ്ഞ
-
വലിച്ചുനീട്ടിയ, അപസൃതസന്ധി = സ്വപക്ഷത്തിൽനിന്നു പിരിഞ്ഞുപോയവരോട് പിന്നീടു ചെയ്യുന്ന സന്ധി
-
അപസാരിത
- വി.
-
അപസരണം ചെയ്യപ്പെട്ട, അപഹരിക്കപ്പെട്ട, വഞ്ചിച്ചു നീക്കംചെയ്യപ്പെട്ട
-
അപസൃതി
- നാ.
-
അപസരം, അപസരണം
-
അപശ്രുതി
- നാ.
-
ദുര്യശസ്സ്, ദുഷ്കീർത്തി
- സംഗീ.
-
തെറ്റായ ശ്രുതി, സ്വരമേളത്തിന് വിഘാതമായി നിൽക്കുന്ന വികൃതസ്വരം, അപസ്വരം
- നാ.
-
അശുഭശബ്ദം, അശുഭകരമായ വാക്ക്