1. അഭക്ത1

    1. വി.
    2. ഭക്തിയില്ലാത്ത
    3. സംബന്ധമില്ലാത്ത, വേർപെട്ടുനിൽക്കുന്ന
    4. ഭക്ഷിക്കപ്പെടാത്ത
    5. ഭാഗിക്കപ്പെടാത്ത
  2. അഭക്ത2

    1. വി.
    2. ഭക്തം (ചോറ്) ഇല്ലാത്ത, അന്നമല്ലാത്തത്
  3. അഭക്തി

    1. നാ.
    2. ഭക്തിയില്ലായ്മ, ശ്രദ്ധയില്ലായ്മ
  4. അഭിഗത

    1. വി.
    2. സമീപിച്ച, അടുത്തുവന്ന
  5. അഭിഗതി

    1. നാ.
    2. അഭിമുഖമായ ഗതി, നേർക്കുള്ള ഗമനം
  6. അഭിഗീത

    1. വി.
    2. അഭിഗാനം ചെയ്യപ്പെട്ട, പാടിപ്പുകഴ്ത്തപ്പെട്ട
  7. അഭിഘാതി

    1. നാ.
    2. അഭിഹനിക്കുന്നവൻ, എതിരിടുന്നവൻ, കയ്യേറ്റം ചെയ്യുന്നവൻ, ശത്രു
    3. കൊല്ലുന്നവൻ
    4. ഉപദ്രവിക്കുന്നവൻ
  8. അഭുക്ത

    1. വി.
    2. ഭുജിക്കപ്പെടാത്ത, അനുഭവിക്കാത്ത, ഉപഭോഗവിഷയമായിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക