-
അഭ്യാസം
- നാ.
-
ഒരുവിദ്യ പഠിക്കുവാൻ തുടർന്നുള്ള പരിശീലനം, പഠനം
-
ആയുദ്ധപരിശീലനം, യുദ്ധപരിശീലനം
-
കച്ചകെട്ടിനടത്തുന്ന ചാട്ടം, മറിച്ചിൽ മുതലായ കായികവിദ്യകൾ
-
പല്ലവി പാടൽ
-
ശീലം, പതിവ്, വഴക്കം, പരിചയം
-
(സം. വ്യാക.) ഇരട്ടിച്ചധാതുവിൻറെ ആദ്യഭാഗം
- ഗണിത.
-
ഗുണനക്രിയ
- നാ.
-
(പാഠ്യപദ്ധതിയിൽ) ആവർത്തിച്ചു പഠിക്കാനായി നിർദേശിച്ചിരിക്കുന്ന ഭാഗം
-
തന്ത്രം, ഉപായം, വിദ്യ
-
സാമർഥ്യം
-
സാമീപ്യം, അയൽപക്കം
-
അഭ്യാശം1
- നാ.
-
വ്യാപനം
-
സമീപം
-
പ്രത്യാശ, പരിണതഫലം
-
അഭ്യാശം2
- അവ്യ.
-
സമീപത്ത്, അയൽവക്കത്ത്
-
അഭ്യുഷം
- വി.
-
എല്ലായിടവും വേവുതട്ടിയത്