-
അമരം1
- ആനയുടെ പിൻഭാഗം
- വള്ളം, കപ്പൽ മുതലായവയുടെ പിൻഭാഗം
- (ആ.ല.) നിയന്ത്രണം
- ഭാരം, അമർച്ച
- കുന്തത്തിൻറെ പിന്തല
- അമരം തെറ്റുക = അപകടത്തിലാകുക. അമരം പിടിക്കുക = ചുക്കാൻപിടിക്കുക, നിയന്ത്രിക്കുക
-
അമരം2
- ഒരു നേത്രരോഗം
- സ്വർണം
- ചതുരക്കള്ളി
- ചങ്ങലമ്പരണ്ട
- രസം
-
അമ്മരം1
- അസഭ്യവാക്ക്, വഷളത്തം. അമ്മരക്കാരൻ = അസഭ്യം പറയുന്നവൻ
-
അമ്മരം2
- ആകാശം, ദേവലോകം
-
ആമ്രം
- മാവുവൃക്ഷം
- മാങ്ങ
- ഒരുപലം (തൂക്കം)