-
അമ1
- "അമയുക" എന്നതിൻറെ ധാതുരൂപം.
-
അമ2
- ശരപ്പുല്ല്, അമ്പൊട്ടൽ, ഈറ്റ
- മുള
-
അമ3
- അമാവാസ്യ
- ഒരു സൂര്യരശ്മിയുടെ പേര്
-
അമാ
- കൂടെ, ഒരുമിച്ച്, സമീപത്തിൽ
-
അമി
- കലപ്പയോടോ വണ്ടിയോടോ കാളയെ അമിക്കുന്നത്, നുകം
- നുകക്കയറ്, അമിവള്ളി
- വരിനെല്ല്
-
അമ്മ
- മാതാവ്, തായ്, പെറ്റവൾ, പ്രസവിച്ചസ്ത്രീ
- സ്ത്രീ (ബഹുമാനസൂചകം)
- ഭർത്താവിൻറെയോ ഭാര്യയുടെയോ മാതാവ്
- ഈശ്വരി, ഭഗവതി, പാർവതി, ധർമദേവത, ഭദ്രകാളി. ഉദാ: കൊടുങ്ങല്ലൂരമ്മ, മണ്ടയ്ക്കാട്ടമ്മ
- കന്യാസ്ത്രി, മഠാധ്യക്ഷ
-
അമ്മാ
- വേദന, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്
-
അമ്മി
- അമ്മ
- അരകല്ല്, തള്ളക്കല്ല്, അമ്മികുമ്മിചാടുക = കാര്യസാധ്യത്തിനു അതിസാഹസം ചെയ്യുക
-
അമ്മു
- പെൺകുട്ടി (വാത്സല്യസൂചകം)
-
അമ്മേ
- ആശ്ചര്യം, ദു:ഖം, ഭയം മുതലായവയെ ദ്യോതിപ്പിക്കുന്നത്