1. അമായ

  1. വി.
  2. മായമില്ലാത്ത, ചതിവില്ലാത്ത
 2. അമായി

  1. നാ.
  2. മായാരഹിതൻ, ചതിവില്ലാത്തവൻ, കപടതയില്ലാത്തവൻ, സത്യസന്ധൻ
 3. അമേയ

  1. വി.
  2. അറിയാൻ സാധിക്കാത്ത
  3. അളക്കാനാവാത്ത, അളവറ്റ
 4. അമ്മയ

  1. വി.
  2. ജലമയമായ, വെള്ളംനിറഞ്ഞ
 5. അമ്മായി, അമ്മാവി

  1. നാ.
  2. അമ്മാവൻറെ ഭാര്യ
  3. ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ. അമ്മായിപ്പണം = വിവാഹം കഴിഞ്ഞിട്ട് വരൻ അമ്മാവിക്കു കൊടുക്കുന്ന പണം. അമ്മായിപ്പോര് = ഭർത്താവിൻറെ അനന്തരവന്മാർക്കെതിരെയുള്ള കലഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക