1. അമുക്കുക

  1. ക്രി.
  2. ഞെക്കുക, അമർത്തുക, ബലംപ്രയോഗിച്ചു താഴ്ത്തുക
  3. കീഴടക്കുക, അമർച്ചചെയ്യുക
  4. ഞെരിക്കുക, പിശുക്കുക
  5. (വ്യവഹാരഭാഷയിൽ) അപഹരിക്കുക, കളിപ്പിച്ചെടുക്കുക. ഉദാ: കരിഞ്ചന്തക്കാർ സാമാനങ്ങൾ അമുക്കി
  6. മുക്കുക (വെള്ളത്തിലും മറ്റും) താഴ്ത്തുക
  1. പ്ര.
  2. അമുക്കിച്ചിരയ്ക്കുക = തലയിലെ രോമത്തിൻറെ കുറ്റിപോലും പോകത്തക്കവിധം ചിരയ്ക്കുക. "അമ്മുക്കിഅളന്നാലും അവക്കു മുഴുക്കാ, അമുക്കിച്ചെരച്ചാലും തലയിലെഴുത്തു മാറുകയില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക