1. അമൃതം

    1. നാ.
    2. സ്വർണം
    3. മദ്യം
    4. വെള്ളം
    5. നാല് എന്ന സംഖ്യ
    6. സോമരസം
    7. മേഘം
    8. ബ്രഹ്മം
    9. ചിറ്റമൃത്
    10. നെയ്യ്
    11. രസം
    12. ശുക്ലം
    13. മരണത്തെ ഇല്ലാതാക്കുന്നത്, അമൃത്, പീയൂഷം, സുധ, സുരാസുരന്മാർചേർന്ന് പാലാഴി കടഞ്ഞെടുത്തത്, ദേവന്മാരുടെ പാനീയം
    14. ആനന്ദപ്രദമായത് എന്ന സാമാന്യാർഥത്തിലും പ്രയോഗം. ഉദാ: കർണാമൃതം, നേത്രാമൃതം
    15. മരണമില്ലായ്മ, അനശ്വരത, മോക്ഷം, നിത്യാനന്ദം
    16. ചോറ്
    17. ഉടൻകറന്ന പാൽ
    18. മോര്
    19. യജ്ഞശിഷ്ടമായ ഹവിസ്സ് മുതലായത്
    20. ഇമ്പമുണ്ടാക്കുന്നത്, മധുപദാർഥം
    21. യാചിക്കാതെകിട്ടിയ ഭിക്ഷ
    22. പന്നിക്കിഴങ്ങ്
    23. അമൃതഫലം
    24. വിഷം, വത്സനാഭം
    25. (ജ്യോ.) ചില നക്ഷത്രങ്ങളും തീയതികളും ചില ആഴ്ചകളും ചേർന്നുവരുമ്പോൾ ഉണ്ടാകുന്ന യോഗം
    26. മഥുരാമണ്ഡലത്തിൽ വിഷ്ണുവിനു പ്രീയപ്പെട്ട ഒരു ഉപവനം
  2. ആമ്രാതം

    1. നാ.
    2. ആമ്രാതകം
  3. ആമർദം

    1. നാ.
    2. ഞെക്കൽ
  4. ആമ്രാതകം, ആമ്രാതം, ആമ്രവാടകം

    1. നാ.
    2. അമ്പഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക