1. അമൃത1

    1. വി.
    2. മൃതമല്ലാത്ത, മരിക്കാത്ത
    3. മരണമില്ലാത്ത, നാശമില്ലാത്ത, നശിക്കാത്ത, നിത്യമായ
    4. മരണമിലാതാക്കുന്ന
    5. അത്യന്തം മനോഹരമായ, അഭികാമ്യമായ, അത്യന്തം പ്രീയപ്പെട്ട
  2. അമൃത2

    1. നാ.
    2. നെല്ലി
    3. പാർവതി
    4. മദ്യം
    5. കീഴാനെല്ലി
    6. ചിറ്റമൃത്
    7. തിപ്പല്ലി
    8. തുളസി
    9. കടുക്ക
    10. കിണികിണിപ്പാല
    11. ഐവിരലിക്കോവ, ശിവവള്ളി
    12. അതിവിടയം
    13. കരിങ്കറുക (കറുക)
    14. വെളുത്തുള്ളി
    15. പേക്കുമ്മട്ടി
    16. ഒരു നാഡി
    17. സൂര്യൻറെ ഒരു കിരണം
    18. ഒരു യോഗിനി
    19. ഗംഗയുടെ ഒരു നാമം
    20. പൂജാഹോമാദികളിൽ പ്രയോഗിക്കേണ്ട അഞ്ചുവിധം പ്രണീത മുദ്രകളിൽ ഒന്ന്, (ശേഷം, ഗ്രാഹണി, മോക്ഷണി, ജ്വാലിനി, അഭയ)
    1. യോഗ.
    2. യോഗികളുടെ ധാരണകളിൽ ഒന്ന്
    1. നാ.
    2. പടിക്കാരം
    3. വിവസ്വാൻറെ പത്നി, യമൻറെ മാതാവ്
  3. അമരത

    1. നാ.
    2. മരണമില്ലായ്മ, ദേവത്വം
  4. അമൃത്

    1. നാ.
    2. ചിറ്റമൃത്
    3. അമൃതം
    4. മഴ
    5. രാജാക്കന്മാരുടെ ഊണ്, അമൃതേത്ത്. "അധികമായാൽ അമൃതും വിഷം" (പഴ.)
  5. അമരേത്ത്

    1. നാ.
    2. രാജാവിൻറെയോ ദേവൻറെയോ ഭക്ഷണം, അമൃതേത്ത്
  6. അമൂർത്തി1

    1. വി.
    2. രൂപമില്ലാത്ത, ആകൃതിയില്ലാത്ത
  7. അമൂർത്തി2

    1. നാ.
    2. വിഷ്ണു
    3. മൂർത്തിയില്ലായ്മ
  8. അമാറത്തി

    1. നാ.
    2. മൾബെറിചെടി
  9. അമൂർത്ത

    1. വി.
    2. ആകൃതിയില്ലാത്ത, രൂപമില്ലാത്ത, ശരീരമില്ലാത്ത. അമൂർത്തഗുണം = മൂർത്തിമത്തല്ലാത്ത ഗുണം. (ധർമം, അധർമം, ഭാവന, ബുദ്ധി മുതലായവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക