1. അമ്പാർ

    1. നാ.
    2. കൂമ്പാരം (ധാന്യങ്ങളുടെയും മറ്റും.)
  2. അമ്പർ1

    1. നാ. ബ.വ.
    2. പരലോകത്തുള്ളവർ, ഈശ്വരന്മാർ
  3. അമ്പർ2

    1. നാ.
    2. മീനമ്പർ, ഒരു സുഗന്ധപദാർഥം. (ഏതാണ്ടു ചാരനിറത്തിൽ മെഴുകുപോലെയിരിക്കും, തിമിംഗലത്തിൻറെ കുടലിൽ നിന്ന് ഉണ്ടാകുന്നത്, തിമിംഗലങ്ങൾ ഉള്ള കടലിൻറെ തീരത്തു കാണപ്പെടുന്നു.)
  4. അമ്പറ

    1. നാ.
    2. അമ്പുറ, ആവനാഴി
    3. ആയുധപ്പുര, അഞ്ചുപറ വിത്തുവിതയ്ക്കാവുന്ന നിലം, അയ്മ്പറ
    4. നെല്ല്, മലർ, പൂവ്, പഴം, അരി ഈ അഞ്ചു വസ്തുക്കൾകൊണ്ടുള്ള പറയിടൽ
  5. അമ്പറാ

    1. വി.
    2. അമ്പ് ഒടുങ്ങാത്ത
  6. അമ്പുറ

    1. നാ.
    2. ആവനാഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക