1. അമ്മാ

  1. വ്യാ.
  2. വേദന, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്
 2. അമ്മ

  1. നാ.
  2. മാതാവ്, തായ്, പെറ്റവൾ, പ്രസവിച്ചസ്ത്രീ
  3. സ്ത്രീ (ബഹുമാനസൂചകം)
  4. ഭർത്താവിൻറെയോ ഭാര്യയുടെയോ മാതാവ്
  5. ഈശ്വരി, ഭഗവതി, പാർവതി, ധർമദേവത, ഭദ്രകാളി. ഉദാ: കൊടുങ്ങല്ലൂരമ്മ, മണ്ടയ്ക്കാട്ടമ്മ
  6. കന്യാസ്ത്രി, മഠാധ്യക്ഷ
  7. ചിലജാതികളിലെ സ്ത്രീകളുടെ പേരിനോടുചേർത്തു പറയുന്ന ഒരു ഉപനാമം. ഉദാ: ചിന്നമ്മ, സാറാമ്മ, തങ്കമ്മ, ചെല്ലമ്മ. അമ്മതമ്പുരാൻ, അമ്മതമ്പുരാട്ടി = നാടുവാഴുന്ന രാജസ്ത്രീ, രാജമാതാവ്, രാജകുടുംബത്തിലെ പ്രായമുള്ളസ്ത്രീ. അമ്മ പണ്ടാരത്തിൽ, അമ്മരാജാവ് = അമ്മതമ്പുരാട്ടി, രാജമാതാവ്. അമ്മപെങ്ങന്മാർ = അമ്മയും സഹോദരിമാരും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക