-
അയം1
- വെള്ളം
- കുളം
- ചേറ്
- താഴ്വര, പള്ളം, കിടങ്ങ്
-
അയം2
- ഇവൻ, ഈ
-
അയം3
- ഗതി, പോക്ക്
- ദൈവാധീനം, ഭാഗ്യം
- പൂർവപുണ്യം
- ചൂതുകരു, ചുക്കിണി
- ചതുരംഗത്തിൽ കരു വലത്തേക്കു നീക്കിവയ്ക്കൽ
-
അയ്യം
- പറമ്പ്, പുരയിടം, വീട്ടുമുറ്റത്തിനു തൊട്ടുകിടക്കുന്നഭാഗം, കൃഷിസ്ഥലം (അയ്യം എന്നവസാനിക്കുന്ന പേരുകൾ വീടുകൾക്കും കൃഷിപുരയിടങ്ങൾക്കും സാധാരണം)
- ചീത്ത, ചീത്തയായ, അശുചിയായത്
- മുറവിളി, നിലവിളി, രക്ഷയ്ക്കുവേണ്ടിയുള്ള കരച്ചിൽ
- ദു:ഖം
- അതോ ഇതോ എന്ന സന്ദേഹം
-
ആയം1
- ഉന്നം, ലാക്ക്
- മെയ്വഴക്കം, ഊക്ക്, ഗതിവേഗം
- ഒരുക്കം, ഒരുമ്പെടൽ, ഒരുമ്പാട്
- ഒരുവശത്തേയ്ക്കുള്ള ചായ്വ്
-
ആയം2
- ചൂതുകരു
- (ജ്യോ.) പതിനൊന്നാം ഭാവം
- വന്നുചേരൽ, അടുത്തുവരൽ
- വരവ്, കരം, ചുങ്കം, മുതലെടുപ്പ്, ആദായം, ധനാർജനം
- ഒരു വസ്തുവിൻറെ പിണ്ഡത്തെയും പ്രവേഗത്തേയും ഗുണിച്ചുകിട്ടുന്ന ഫലം