-
അയനം
- നാ.
-
മോക്ഷം
-
ഗതി, സഞ്ചാരം, പോക്ക്
-
വഴി, പാത, മാർഗം
-
സൂര്യൻറെ തെക്കോട്ടോ വടക്കോട്ടോ ഉള്ള ഗതി. ഉത്തര-ദക്ഷിണ അയനങ്ങൾ
-
സ്ഥാനം, വാസസ്ഥലം, പ്രാപ്യസ്ഥാനം
-
അയനസങ്ക്രാന്തി = ഉത്തരായണത്തിൽ നിന്ന് ദക്ഷിനായനത്തിലേക്കോ തിരിച്ചോ ഉള്ള സൂര്യൻറെ സങ്ക്രമണം
-
പ്രവേശനദ്വാരം
-
യാഗാനുഷ്ടാനത്തുനുള്ളപ്രത്യേക സമയം, പ്രത്യേകയാഗം
-
രീതി
-
വ്യാഖ്യാനം
-
അയാനം
- നാ.
-
പോകാതിരിക്കൽ, സഞ്ചരിക്കാതിരിക്കൽ
-
ആയാനം
- നാ.
-
വരവ്, എത്തിച്ചേരൽ
-
അയണം
- നാ.
-
അയനം (സമാസത്തിൽ പൂർവപദത്തിലെ രേഫം, ഷ ഇവയ്ക്കുശേഷം നകാരം ണകാരമായി മാറുന്നു. ഉദാ: ഉത്തര + അയനം = ഉത്തരായണം. എന്നാൽ ദക്ഷിണ + അയനം = ദക്ഷിണായനം. ണകാരം കൊണ്ടു ഷകാരവും അയനത്തിലെ നകാരവും ഇടമറിഞ്ഞിരിക്കുന്നതിനാൽ ണത്വം വരുന്നില്ല.)