1. അയവ്1

    1. നാ.
    2. അയഞ്ഞ അവസ്ഥ, മുറുക്കമില്ലായ്മ, ശൈഥില്യം
    3. വഴക്കം, വളയ്ക്കാവുന്നമട്ട്
    4. അലിവ്, വിട്ടുവീഴ്ച, സൗജന്യം, ഇളപ്പ്
    5. അയവുള്ള ഭരണഘടന = ഭേദഗതിക്കു സങ്കീർണമായ നടപടിക്രമം ആവശ്യമില്ലാത്ത ഭരണഘടന
  2. അയവ്2

    1. നാ.
    2. അലക്ക് (പ്ര.) അയവുകാരൻ, അലക്കുകാരൻ
  3. അയവ്3

    1. നാ.
    2. (കന്നുകാലികളുടെ) തികട്ടിച്ചവപ്പ്. പ്ര.) അയവിറക്കുക
    3. തികട്ടിച്ചവയ്ക്കുന്ന ആഹാരം
  4. അയവ

    1. വി.
    2. കുറവുള്ള
    3. യവഹീനമായ
  5. അയ്യാവ്

    1. നാ.
    2. അച്ഛൻ, അയ്യൻ (ചിലജാതിക്കാരുടെയിടയിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക