1. അയാനം

    1. നാ.
    2. പോകാതിരിക്കൽ, സഞ്ചരിക്കാതിരിക്കൽ
  2. അയനം

    1. നാ.
    2. മോക്ഷം
    3. ഗതി, സഞ്ചാരം, പോക്ക്
    4. വഴി, പാത, മാർഗം
    5. സൂര്യൻറെ തെക്കോട്ടോ വടക്കോട്ടോ ഉള്ള ഗതി. ഉത്തര-ദക്ഷിണ അയനങ്ങൾ
    6. സ്ഥാനം, വാസസ്ഥലം, പ്രാപ്യസ്ഥാനം
    7. അയനസങ്ക്രാന്തി = ഉത്തരായണത്തിൽ നിന്ന് ദക്ഷിനായനത്തിലേക്കോ തിരിച്ചോ ഉള്ള സൂര്യൻറെ സങ്ക്രമണം
    8. പ്രവേശനദ്വാരം
    9. യാഗാനുഷ്ടാനത്തുനുള്ളപ്രത്യേക സമയം, പ്രത്യേകയാഗം
    10. രീതി
    11. വ്യാഖ്യാനം
  3. ആയാനം

    1. നാ.
    2. വരവ്, എത്തിച്ചേരൽ
  4. അയണം

    1. നാ.
    2. അയനം (സമാസത്തിൽ പൂർവപദത്തിലെ രേഫം, ഷ ഇവയ്ക്കുശേഷം നകാരം ണകാരമായി മാറുന്നു. ഉദാ: ഉത്തര + അയനം = ഉത്തരായണം. എന്നാൽ ദക്ഷിണ + അയനം = ദക്ഷിണായനം. ണകാരം കൊണ്ടു ഷകാരവും അയനത്തിലെ നകാരവും ഇടമറിഞ്ഞിരിക്കുന്നതിനാൽ ണത്വം വരുന്നില്ല.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക