-
അയ്യാവ്
- നാ.
-
അച്ഛൻ, അയ്യൻ (ചിലജാതിക്കാരുടെയിടയിൽ)
-
അയവ
- വി.
-
കുറവുള്ള
-
യവഹീനമായ
-
അയവ്1
- നാ.
-
അയഞ്ഞ അവസ്ഥ, മുറുക്കമില്ലായ്മ, ശൈഥില്യം
-
വഴക്കം, വളയ്ക്കാവുന്നമട്ട്
-
അലിവ്, വിട്ടുവീഴ്ച, സൗജന്യം, ഇളപ്പ്
-
അയവുള്ള ഭരണഘടന = ഭേദഗതിക്കു സങ്കീർണമായ നടപടിക്രമം ആവശ്യമില്ലാത്ത ഭരണഘടന
-
അയവ്2
- നാ.
-
അലക്ക് (പ്ര.) അയവുകാരൻ, അലക്കുകാരൻ
-
അയവ്3
- നാ.
-
(കന്നുകാലികളുടെ) തികട്ടിച്ചവപ്പ്. പ്ര.) അയവിറക്കുക
-
തികട്ടിച്ചവയ്ക്കുന്ന ആഹാരം