-
അരത്തൻ
- നാ.
-
മനുഷ്യപ്പറ്റില്ലാത്തവൻ, നിർഗുണൻ
-
ആരാധന
- നാ.
-
പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാൽ സംതൃപ്തിപ്പെടുത്തൽ, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യൻറെയോ ശ്രാദ്ധം
-
അർത്തന
- വി.
-
കുറ്റപ്പെടുത്തുന്ന, ദുഷിച്ച
-
ദു:ഖിച്ച
-
അർദന1
- വി.
-
അർദിക്കുന്ന, പീഡിപ്പിക്കുന്ന
-
സ്വാസ്ഥ്യമില്ലാത്ത
-
അടങ്ങിയിരിക്കാത്ത
-
അർദന2
- നാ.
-
കൊല, പീഡിപ്പിക്കൽ, യാചന
-
ആർത്തന
- നാ.
-
മരിക്കുന്നതുവരെയുള്ള യുദ്ധം
-
അരത്നി
- നാ.
-
കൈമുട്ട്
-
കൈമുട്ടുമുതൽ ചെറുവിരലിൻറെ അറ്റം വരെയുള്ള അളവ്, ഒരു കോൽ, 24 അംഗുലം
-
മുഷ്ടി
-
അർദനി
- നാ.
-
അഗ്നി
-
യാചന
-
രോഗം