-
അറിവ്
- നാ.
-
പരിചയം
-
ഇന്ദ്രിയങ്ങൾവഴി മനസ്സിലുണ്ടാകുന്ന പ്രതിരൂപം, ബോധം, ധാരണ, ഗ്രഹണം
-
പാണ്ഡിത്യം, പഠിപ്പ്, ജ്ഞാനം, വൈസൂഷ്യം
-
വിവേകം, വകതിരിവ്, കാര്യാകാര്യവിവേചനം
-
അറിയിപ്പ്, വിജ്ഞാപനം
- പ്ര.
-
അറിവുകേട് = അറിവില്ലായ്മ, അജ്ഞാനം
-
ആറുവാ, ആർവാ
- നാ.
-
ആർപ്പുവിളി
-
അറവ്
- നാ.
-
അറപ്പ്, അറുപ്പ്
-
മൂർച്ച
-
കൊല്ലാനുള്ള മൃഗമോ പക്ഷിയോ. ഉദാ: അറവുമാട്
-
അറവേ
- അവ്യ.
-
അറുമാറ്, ഇല്ലാതാകും വിധം
-
അറിയിക്കുക, അറിവി-
- ക്രി.
-
മനസ്സിലാക്കിക്കൊടുക്കുക, അറിവുകൊടുക്കുക, നിവേദനം ചെയ്യുക