1. അറുപ്പ്

    1. നാ.
    2. മൂർച്ചയുള്ള ആയുധംവച്ച് അമർത്തി നിരക്കി മുറിക്കൽ, അറുത്തുമുറിക്കൽ
  2. അറപ്പ

    1. നാ.
    2. "അറപ്പിക്കുന്നത്". വേഗത്തിൽ ഓടിപ്പോകാതിരിക്കാൻ കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന തട
  3. അറപ്പ്1

    1. നാ.
    2. അറുപ്പ്
  4. അറപ്പ്2

    1. നാ.
    2. കളരിപ്പയറ്റിലെ ഒരു അഭ്യാസം
    3. വെറുപ്പ്, ഭയം മുതലായവകൊണ്ട് അടുക്കാൻ തോന്നായ്ക, മനസ്സിന് ഇണങ്ങാത്തതിൽ നിന്നുള്ള പിന്തിരിയൽ
    4. ശങ്ക, സങ്കോചം
  5. അറപ്പ്3

    1. നാ.
    2. അറുക്കൽ
    3. അമിതമായ പലിശ ഈടാക്കൽ
  6. ആർപ്പ്

    1. നാ.
    2. ആഹ്ലാദം കൊണ്ടും മറ്റും ഉച്ചത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം, നിലവിളി, ഗർജനം
    3. കരച്ചിൽ. (പ്ര.) ആർപ്പിടുക = ആർപ്പുവിളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക