-
അതസി
- ചെറുചണം, അഗസി
-
അദോഷ
- ദോഷമില്ലാത്ത, ന്യൂനതയില്ലാത്ത
- അപരാധമില്ലാത്ത
- കാവ്യദോഷമില്ലാത്ത
-
അലസ്
- "അലസുക" എന്നതിൻറെ ധാതുരൂപം.
-
അലസ1
- മടിയുള്ള, ഉത്സാഹമില്ലാത്ത, ക്ഷീണിച്ച, ഊർജിതമില്ലാത്ത
-
അലസ2
- വള്ളിച്ചൊറിയണം
- ചെമന്ന ചെറുപുള്ളടി
- മടിയുള്ളവൾ
-
അലസി
- മയിൽക്കൊന്ന, രാജമല്ലി
-
ആദേശി
- കല്പനകൊടുക്കുന്നവൻ, നായകൻ
- ദൈവജ്ഞൻ, ജ്യൗതിഷികൻ
-
ആലസ
- ആലസ്യമുള്ള
-
ആലാത്ത്, ആലാസ്
- വലിയ വടം
-
ആലാസ്സ്
- ആലാത്ത്. (പ്ര.) ആലാസ്സുപിരിക്കുക = വെടിപറയുക