-
അളക
- നാ.
-
കുബേരൻറെ രാജധാനി
-
എട്ടിനും പത്തിനും ഇടയ്ക്കു വയസ്സുള്ള പെൺകുട്ടി
-
അളുക്ക്1
- നാ.
-
ചിമിഴ്, ചെറിയ ഡെപ്പി, ചെറിയ ചെപ്പ്
-
അളുക്ക്2
- നാ.
-
അലുക്ക്
-
അള്ളുക1
- ക്രി.
-
കൈനഖങ്ങൾകൊണ്ടു ശക്തിയായി അമർത്തിപ്പിടിക്കുക, മാന്തുക
-
കൈകൊണ്ടു കോരിയെടുക്കുക. (പ്ര.) അള്ളിപ്പിടിക്കുക = ആവേശത്തോടെ മുറുകെപ്പിടിക്കുക
-
അള്ളുക2
- -
-
"അരുളുക" എന്നതിൻറെ സങ്കുചിതരൂപം. പൂജകാർഥത്തിൽ അനുപ്രയോഗം. ഉദാ: എഴുന്നള്ളുക.
-
ആളുക
- ക്രി.
-
പ്രാപിക്കുക, സിദ്ധിക്കുക
-
ഭരിക്കുക, നിയന്ത്രിക്കുക, കൈവശംവച്ചനുഭവിക്കുക
-
ചുമതല വഹിക്കുക, കൈകാര്യംനടത്തുക
-
ഉണ്ടാവുക, ഉള്ളതായിരിക്കുക, ധരിക്കുക, മുഴുകുക
-
വസിക്കുക, കുടികൊള്ളുക, സ്ഥിതിചെയ്യുക
-
കത്തുക, ജ്വലിക്കുക