1. അളവ്1

    1. നാ.
    2. അളന്നു തിട്ടപ്പെടുത്തൽ, അളക്കൽ
    3. അളന്നു തിട്ടപ്പെടുത്തുന്ന രീതിയോ സമ്പ്രദായമോ
    4. അളന്നു തിട്ടപ്പെടുത്തിയത്, നീളം, വീതി, കനം, പൊക്കം, വിസ്താരം, ഘനമാനം മുതലായവ
    5. അളക്കാനുള്ള ഉപകരണം, തോത്, താപ്പ്
    6. മാത്ര, പരിമാണം, ആകൃതി, വലുപ്പം
    7. എണ്ണം, പരിമിതി, ക്ലിപ്തി
    8. അളന്നുകൊടുക്കൽ, കൊടുക്കാനുള്ളത്, അളന്ന് ഏൽപ്പിക്കൽ
    1. പ്ര.
    2. അളവറ്റ = വളരെ, നിരവധി, അസംഖ്യം
  2. അളവ്2

    1. അവ്യ.
    2. സമയത്ത്, അവസരത്തിൽ
    3. വിധം, പ്രകാരം. (പ്ര.) പോമളവ് = പോകുന്ന സമയത്ത്
  3. അളവേ

    1. അവ്യ.
    2. ഭംഗിയായി, നേരാംവണ്ണം
    3. മുഴുവനും, പൂർണമായും, പാടേ, തികച്ചും, തീരെ
    4. സമയത്ത്
  4. അള്ളാ, അള്ളാവ്

    1. നാ.
    2. അല്ലാഹു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക