-
അയ, അഴ, അശ
- വസ്ത്രം തൂക്കുന്നതിനുവേണ്ടി തൂണുകളിലോ മറ്റോ കെട്ടിയിരിക്കുന്ന ചരട് മുതലായവ
-
അഴ
- അയ
-
അഴി1
- കടലും കായലും തൊട്ടുകിടക്കുന്നിടം. (കര അഴിഞ്ഞു പോയതിനാൽ ഈ പേർ), നദീമുഖം
-
അഴി2, അളി
- സാക്ഷ
- ജനലുകളിലും മറ്റും അടുത്തടുത്തായി ഉറപ്പിക്കുന്ന തടിക്കാലുകളോ ഇരുമ്പുകമ്പികളോ, ചുമരിൻറെ സ്ഥാനത്തു നെടുകെയും കുറുകെയും തറയ്ക്കുന്ന പട്ടിക
- ആപ്പ്
-
അഴു1
- അഴുത്തം
- ഭംഗിയായ, വെടിപ്പായ
-
അഴു2
- കയ്യാല, കൽഭിത്തി
-
അഴു3
- "അഴുക" എന്നതിൻറെ ധാതുരൂപം.
-
ആദിരാജാ, ആലി-, ആഴി-
- കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ
-
ആഴി1
- കടൽ, സമുദ്രം
-
ആഴി2
- മോതിരം
- കുളം
- ചക്രം, ചക്രായുധം
- തീക്കുഴി