-
അഴക്1
- നാ.
-
കാഴ്ചയ്ക്കു കൗതുകകരമായ ഭാവം, സൗന്ദര്യം, ഭംഗി, ചന്തം, ആകർഷകത്വം, ശോഭ
-
യോജിപ്പ്, ചേർച്ച, ഔചിത്യം. അഴകുൾല ചക്കയിൽ ചുളയില്ല. (പഴ.)
-
അഴക്2
- നാ.
-
അകഴ്, കിടങ്ങ്
-
അഴുക
- ക്രി.
-
കരയുക, നിലവിളിക്കുക, വിലപിക്കുക
-
അഴുക്ക
- വി.
-
ചീത്തയായ. ഉദാ: അഴുക്കമാങ്ങ
-
അഴുക്ക്
- നാ.
-
ശുചിത്വമില്ലാതാക്കുന്ന പദാർഥം, വസ്ത്രാദികളിൽ പറ്റിയിരിക്കുന്ന പൊടിയും ചെളിയും മറ്റും, മലം, വൃത്തികേട്, മാലിന്യം, കളങ്കം
-
വിഴുപ്പ്
- പ്ര.
-
അഴുക്ക് അടിയുക
-
ആഴക്ക്
- നാ.
-
ഒരു അളവ്, ഉഴക്കിൻറെ പകുതി, നാഴിയുടെ എട്ടിലൊന്ന്
-
ആഴിക
- -
-
ഒരു നിഷേധപ്രത്യയം. ആയ്ക.
-
ആഴുക
- ക്രി.
-
മുഴുകുക, മുങ്ങുക