-
അവതാരണം
- താഴേക്കിറക്കൽ, അവതരിപ്പിക്കൽ
-
അവതരണം
- ഇറങ്ങിവരൽ
- ഈശ്വരൻ മനുഷ്യരിലേക്ക് ഇറങ്ങിവരൽ
- കൽപ്പടവ്
- മുഖവുര
-
അവദരണം
- (പരുപോലെ) പൊട്ടൽ
-
അവദാരണം
- കീറൽ, മുറിക്കൽ, തകർക്കൽ
- തൂമ്പ, കൈക്കോട്ട്
-
അവധാരണം
- മനസ്സിലാക്കൽ
- നിർണയം, തീർച്ച
- ഉറപ്പിച്ചുപറയൽ
- പദങ്ങളുടെ അർത്ഥനിർണയം
-
അവധീരണം
- നിരാകരണം, തള്ളിപ്പറയൽ
- അവമാനിക്കൽ, നിന്ദിക്കൽ